തലതിരിവ്‌

രാവിന്‍റെ ബഹളവും
പകലിന്‍റെ നിശബ്ദതയും
ഇരുട്ട് നന്മയാവുകയും
വെളിച്ചം ക്രു‌രമാവുകയും
യുദ്ധം സമാധാനമാവുമ്പോള്‍
അഹിംസ യുദ്ധമാവുമ്പോള്‍
കൊലയായുധത്തിന് ദയയും
പണിയായുധത്തിന് അറപ്പും
തല തിരിയുകയും വഴി മറയുകയും
ഇവിടെ, അവസാനമായ്‌
മനുഷ്യന്‍റെ കൊലചിരിയും
മൃഗതിന്റെ പുഞ്ചിരിയും!


Labels: