മുളേളറ്റ ജീവിതം


മുള്‍മുന വെച്ച വാക്കുകള്‍ കേട്ടെന്റെ
കാതില്‍ ചോര പോടിന്നുവല്ലോ !
ആ ചോര വാര്‍നെൻറെ  ലോലമാം
ഹൃദയത്തില്‍ ഒരു മായാപാട് തീര്‍ത്തുവല്ലോ!
ആ നീറ്റലെന്‍ കണ്ണിലൊരു
തുള്ളിയായ്‌ നിറഞ്ഞു പോയി.

എന്തിനീ പൊളളയാം സാന്ത്യന വാക്കുകള്‍
എന്‍ പാടിനെ പാറയായ് മാറ്റുവാനോ!
തല്ലിയ കൈകളാല്‍ എന്നെ നിങ്ങള്‍
കപടമായ്‌ തലോടി നോവിക്കല്ലേ ,

വിഷം രചിച്ച സീമരേഘതന്‍ മുന്നിലായ്‌
ഞാന്‍ നേരാം സ്നേഹത്തെ കൊതിച്ചീടുന്നു ,
പക്ഷെ രുധിരവര്‍ണവും പെറിയനേകം
സര്പങ്ങലതിന്‍ കാവലായ്‌ ഇഴന്നീടുന്നു ,

വയ്യ! ഇനിയുമീ മുനകൾ ഏൽക്കാൻ !
ഇനിയുമെന്‍ പാടു പടര്‍ത്തുവാന്‍!

Labels: ,