ഉരുവിടുന്ന മന്ത്രം,
വെറുമൊരു തന്ത്രം.
ആശിക്കുന്ന പുണ്യം,
നടക്കാത്ത മൊഴി,
ബലിയാടായ രോഗി,
വെറുമൊരു ഇര.
ശത്രു സംഹാരം,
മുഖ്യ ഉപഹാരം.
മാനവ വിശ്യാസം,
ബന്ധിക്കപ്പെടുന്ന അഭിലാഷം.
ധര്മത്തിന്റെ ഭൃത്യന്,
വെറും ശോകത്തിന്റെ ദൂതന്!
കാലന്റെ സന്തതിയോ,
ഈ കപടസന്യസി!!