കാത്തിരിപ്പ്
ഹൃദയസരസ്സിലെ ഓളങ്ങളായ്
ഓര്‍മ്മകള്‍
,
തിരസ്കരിക്കപ്പെട്ട സൌഹൃദമായ്
ഹംസങ്ങള്‍,
തിരിച്ചറിയപ്പെടാത്ത പ്രണയമായ്
വണ്ടുകള്‍,
വിഷാദത്തില്‍ മുഖം കൂമ്പിയ
ഒരാമ്പല്,
ഒരുനാളും വിരിയാതെ
കാത്തിരിപ്പൂ..
അവളുടെ ഉദിക്കാത്ത
പൂനിലവിനായ്!
Labels:
Malayalam
,
Poetry