ഒടിഞ്ഞ ചിറക്
പറക്കുന്നതിനു മുമ്പേ കൂട്ടിലകപ്പെട്ട പ്രതീക്ഷകളും സ്വപ്നങ്ങളും
ചോര വാര്‍ന്ന ഹൃദയം
എവിടെ നിന്നോ ഏയ്ത അമ്പേറ്റ് വേര്‍പെട്ടുപോയ സ്നേഹങ്ങള്‍
ചില്ലുടഞ്ഞ കണ്ണാടി
സ്വന്തം പ്രതിച്ഛായ കണ്ട കല്ലെടുത്തെറിഞ്ഞ ആത്മാവ്
ചില്ലുതെറിച്ച കണ്ണട
കാണേണ്ട കാഴ്ചകള്‍ കാണാതെപോയ ബുദ്ധിജീവികള്‍
നീര്‍കുമിള
നിമിഷനേരം കൊണ്ട നിമിഷനെരത്തേക്ക് പണികഴിപ്പിച്ച ഒരു മനക്കോട്ട
വീണ് ചിതറിയ കണ്ണീര്
നാല് ചുമരിനുള്ളിലെ കരിപുരണ്ട അടുക്കള ജീവിതം
പൊട്ടിയ കസേര
വെടിയുണ്ടയുടേയും വാക്കത്തിയുടെയുമിടയില് വിലയില്ലാത്ത ജനാധിപത്യം