പതിനെട്ടില്‍ ചുട്ട മണ്ണപ്പം !


കാലം തച്ചുടക്കുന്നതും വാര്‍ത്തെടുക്കുന്നതുമായ ഒരുപാടുണ്ട്  ഈ ലോകത്ത് ! എല്ലാം നശ്വരമെന്ന നിയമത്തിനു  മുന്നില്‍ ഞാന്‍ അടിയറവ് പറഞ്ഞു... എന്‍റെ ബാല്യത്തെ  കാലത്തിന്  മുന്നില്‍ വിട്ടുകൊടുത്തുകൊണ്ട്...! ബാല്യം എങ്ങെനെയായിരുന്നെന്ന്‍ ഓര്‍മയില്‍ ഇല്ലെന്നു ഞാന്‍  പറയുമെങ്കിലും , ആടിയ ഊഞ്ഞാലും കയറിയ മാവുകളും ചുട്ട മണ്ണപ്പങ്ങളും  എന്നെ മറക്കില്ല . [അവര്‍ക്കും ഒരു പുനര്‍ജന്മമുണ്ടോയെന്നറിവില്ല   ! ഉണ്ടെങ്കില്‍  . . എന്‍റെ ബാല്യകാല സഘാക്കളെ ...Meet You Next Time.....! ] പക്ഷെ ഞാനറിയാതെ എന്‍റെ ഓര്‍മകളുടെ കൂടിലേക്ക് അവരൊക്കെ ചേക്കേറിയിരിക്കുന്നു !!!


         ഇങ്ങനെയൊരു പോസ്ടിടാന്‍ തന്നെ കാരണം വീട്ടിലെ 4  കുട്ടിപ്പട്ടാളങ്ങളാണ്. അവര്‍ക്കപരിചിതമായ ഊഞ്ഞാലും മാവുമെല്ലാം വാതില്‍പിടിയിലെ തൂങ്ങിയാടലുകളിലും  അലമാരകളിലെകുള്ള വലിഞ്ഞുകയറ്റങ്ങളിലും കണ്ട് നിര്വൃതിയടയുകയാണെന്ന്‍ തോന്നിപ്പോവും അവരെ കണ്ടാല്‍ ! മുറ്റത്തേക്കൊന്നിറങ്ങിയാല്‍... മഴയൊന്നു നനഞ്ഞാല്‍.... എന്തിന് ഒന്നു ഓടിയാല്‍പോലും കൈചൂടറിയാനാണ് അവരുടെ വിധി !! എങ്കിലും ബാല്യം ( അന്നാവട്ടെ ഇന്നാവട്ടെ ) ചില വെച്ചുവിളംബലുകളുടെയും തൂങ്ങിയാടലുകളുടെയും ഒത്തുകളിയനല്ലോ ....അത് കൊണ്ടായിരിക്കും ടിലെസ് ഇട്ട അടുക്കളയില്‍നിന്നും മോഷ്ടിക്കപ്പെടുന്ന  സെറാമിക് പ്ലേറ്റ് അവരുടെ മണല്‍ സദ്യകള്‍ക്ക് ഇരയാവുന്നതും ........ഒരു ശീലമെന്ന പോലെയവര്‍ എല്ലാവരുടെയും കൈചൂടറിഞ്ഞുപോരുന്നത് !!

ഞാനൊക്കെ പണ്ട്   എത്രയെത്ര colorful ബിരിയാണി വെച്ചിട്ടുണ്ടെന്നോ !! :) സ്വാദറിയാത്ത എത്രയെത്ര മണ്ണപ്പങ്ങള്‍ .....! കാലത്തിന്റെ വേലിയേറ്റത്തില്‍  എല്ലാം ഒലിച്ചുപോയതുപോലെ !
മണ്ണപ്പം here !
ഈ പതിനെട്ടിലും കളിസദ്യ ഉണ്ണാന്‍  ഒരു കൊതി ! :)
ഇതൊക്കെ കൊണ്ടായിരിക്കാം അഞ്ചാം ക്ലാസ്സ്‌ കഴിഞ്ഞു ഗള്‍ഫിലേക്ക് പറിച്ചു മാറ്റപ്പെട്ടപ്പോള്‍പോലും എന്‍റെ ലോകം വാടാതിരുന്നത് ! പക്ഷെ അവിടെ "പിള്ളീര് കളി" ഇത്തിരി electronic  ആയിരുന്നു !കൂട്ടിനു മാര്‍ച്ചടിക്കാന്‍  കിട്ടി കുറേ പട്ടാളങ്ങളെ ! 
ഞാനെന്ന ഈ ഞാന്‍ എഴുത്തിന്റെ ലോകത്തേക് "സമാഗതയായതും" മണല്‍ കാറ്റടിച്ച  ആ നേരങ്ങളിലായിരുന്നു. അന്ന് എഴുതിയതിനെ ഒരു കവിത എന്നും വിളിക്കാം ! കവിതയെന്ന്‍ "വിളിക്കപ്പെടുന്നതിന്‍റെ" ടൈറ്റില്‍ ഒന്നും ഓര്‍മ നഹി നഹി ! എന്നാലും 'alone' , 'home' , 'dream' എന്നീ  വാക്കുകളൊക്കെ മനസ്സില്‍ ചിതറിക്കിടക്കുന്നു ! നാട്ടിലേക്ക് തിരിച്ചപ്പോള്‍ എല്ലാ കളിയും മടക്കിപ്പൂട്ടിയായിരുന്നു വരവ് .... കാരണം നാട്ടിലെല്ലാരും   മുതിര്‍ന്നുപോയി  ...ഒപ്പം ഈ ഞാനും ....! ഇന്നെന്‍റെ കൂട്ട് ഒരു പുസ്തകം മാത്രം ...അതിനുള്ള കാരണവും പറയാം , " എല്ലാരും പറയുന്നു ഞാന്‍ വല്യ പെണ്ണായെന്ന്‍  ..." ! :)

Labels: , , , ,