പുകഞ്ഞു പൊന്തി അവസാനം പുകയായിപ്പോയ ഒരു
കൂട്ടം പ്രതീക്ഷകള് അടിയറവ് വെച്ചുകൊണ്ടുള്ള ഒരു ' തുറന്ന ' ലേഘനം.
നിങ്ങളുമായി [ കാലിക്കറ്റ് യൂണിവേസിറ്റിയുമായി ഒരു സൌഹൃദ
സംഭാഷണമെന്നതിലുപരി കൂടുതലൊന്നും ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല ,
പ്രതീക്ഷിക്കുന്നില്ല ( പ്രതീക്ഷകള്‍ വഴിയാധാരമായിപ്പോയവരുടെ തിരിച്ചറിവ്
)!!!
അമ്മാവന്‍ പിന്നാലെ ഓടിയാല്‍ പേരിനെങ്കിലും ഞങ്ങള്‍ പിള്ളേര്‍ നന്നായി
കൊടുക്കാറുണ്ടായിരുന്നു ! ഞങ്ങളുണ്ടാക്കി വെച്ച എല്ലാ പാരംബര്യ
പ്രസ്ഥാനങ്ങളും തകര്‍ത്തെറിഞ്ഞു മുന്നേറുന്ന നിങ്ങള്ക്ക് ആദ്യമേ
വിപ്ളവാഭിവാദ്യങ്ങള്‍ നേരട്ടെ...! ഓരോ തീരുമാനങ്ങളും ഓരോ
പൊളിച്ചെഴുത്തുകളായി മാറ്റുന്ന കാലിക്കറ്റ് യൂണിവേസിറ്റി വിപ്ള ങ്ങളുടെ
ചുവപ്പണിയുന്നു എന്നതില്‍ കവിഞ്ഞു എന്ത് പറയാന്‍..!
ആറ്റുനോറ്റൊരു പരീക്ഷ നടത്തിയപ്പോള്‍ അതിന്‍ നാലഞ്ചു കൊന്പും ആറെട്ട്
വാലുമായിപ്പോയി !!! എന്തിനാ പടച്ചോനെ നീ ഞങ്ങളെ നേര്‍വഴിയില്‍ നടത്തി
സത്യസന്ധമായി, ആത്മാര്‍ഥമായി സമരം ചെയ്യാന്‍ തോന്നിച്ചത് എന്നായി കഥ.
സാരമില്ല, ഞങ്ങള്ക്കൊരു പ്രാക്ടീസായി. എന്തൊക്കെയായിരുന്നു പ്രതീക്ഷകള്‍ ...
പുത്തന്‍ പുതിയ പെന്‍, പുതിയ പെന്‍സില്‍, പുതിയ സ്കെയ്ല്‍, പുതിയ ജോമെട്രി
ബോക്സ്, ചില ഓവര്‍ പാര്‍ടികള്‍
ആറ്റുനോറ്റൊരു പരീക്ഷ നടത്തിയപ്പോള്‍ അതിന്‍ നാലഞ്ചു കൊന്പും ആറെട്ട്
വാലുമായിപ്പോയി !!! എന്തിനാ പടച്ചോനെ നീ ഞങ്ങളെ നേര്‍വഴിയില്‍ നടത്തി
സത്യസന്ധമായി, ആത്മാര്‍ഥമായി സമരം ചെയ്യാന്‍ തോന്നിച്ചത് എന്നായി കഥ.
സാരമില്ല, ഞങ്ങള്ക്കൊരു പ്രാക്ടീസായി. എന്തൊക്കെയായിരുന്നു പ്രതീക്ഷകള്‍ ...
പുത്തന്‍ പുതിയ പെന്‍, പുതിയ പെന്‍സില്‍, പുതിയ സ്കെയ്ല്‍, പുതിയ ജോമെട്രി
ബോക്സ്, ചില ഓവര്‍ പാര്‍ടികള്‍ പുതിയ
ഡ്രെസ്സില് വരെ ചമഞായിരുന്നു പരീക്ഷ ഹാളില് ഭൂജാതനായത് ..!
എക്സാമിനറു തന്ന ഉത്തരക്കടലാസില് പച്ച വരികള് കുറുകെ ഓടുന്നത് കണ്ടപ്പോള്
ഞങ്ങളും പ്രതീക്ഷിച്ചുപോയി ഞങ്ങളുടെ സമരത്തിനും പച്ചക്കൊടി കണ്ടെന്ന് !!
പക്ഷെ... ചോദ്യങ്ങള് മാത്രം അവിടെ പുതിയതായിരുന്നില്ല !!! 2010 ല് നിന്ന്
2012 ലേക്കുള്ള ദൂരം സരവകലാശാലയ്ക്ക് ഇന്ന് വരെ മനസ്സിലായിക്കാണില്ല.
പക്ഷെ
2012 ആയി എന്നുള്ള വിവരം അവരറിഞ്ഞിട്ടുണ്ട് .. ( താങ്ക്സ് റ്റു സാലറി
circulars ) , അതെങ്കിലും REPRINT ചെയ്തു 2012 ആക്കാനുള്ള ആവേശം
കാണിച്ചല്ലോ..., ദൈവത്തിനും നന്ദി ! ഞങ്ങളെ കുറ്റം പറഞ്ഞാൽ മതിയല്ലോ ,
ആഴ്ചയില് പത്തു പതിനഞ്ചു ടെസ്റ്റ് പേപറുകളിട്ട് സ്കൂള് ടീച്ചര്മാര്
ഞങ്ങളെ വഷളാക്കി.. ഇവിടെയും ഞങ്ങളൊരുപാട് പ്രതീക്ഷിച്ചു പോയി.
ഓരോ പരീക്ഷയും ഓരോ പാഠമായിരുന്നു, ഓരോ കഥനമായിരുന്നു, ഒരു ഗമണ്ടൻ ഗോമെഡി തന്നെയായിരുന്നു . മുഴുവന് ചോദ്യങ്ങള്ക്കും (അഥവാ
)കിറുകൃത്യമായി
ഉത്തരങ്ങളെഴുതിയാല് പോലും തോല്കുന്ന അവസ്ഥയായിരുന്നു. ഞങ്ങള് പഠിക്കാഞ്ഞിട്ടോ എഴുതാഞ്ഞിട്ടോ അല്ല, അവര് ചോദിക്കാഞ്ഞിട്ടായിരുന്നു .
ബി. എ. ക്കാരുടെ ഒരു complimentary പേപ്പറില് 32 മാര്ക്കിന്റെ
ചോദ്യമേയില്ല !
അതും അവസാനത്തെ 2 ലോ.............ങ്ങ് essay .., സരവകലാശാലയില് നിന്നു
വരുന്ന വഴി എവിടേലും വീണുപോയതാണോ അതോ ഇറങ്ങിപ്പോയതാണോ അതുമല്ലെങ്കില്
യൂണിവേസിറ്റിയിലെ സാറന്മാര്ക്ക് കട്ടന് ചായയും പരിപ്പുവടയും
മേടിച്ചുകൊടുക്കുകയാണോന്നു ആര്ക്കറിയാം. അന്വേഷണം ഊര്ജിതം !!
കഴിഞ്ഞില്ല ,കഴിഞ്ഞില്ല, ഇനിയുമുണ്ട് ഒരുപാട് വിശേഷങ്ങള്. ചില
പേപറുകളുടെ
സിലബസ് മാറിയത് പോലും നിങ്ങള് സാറന്മാര് അറിഞ്ഞില്ലെന്നു
തോന്നുന്നു. ഒരു വാക് പറഞ്ഞിരുന്നേല് ഞങ്ങള് നേരിട്ട വന്നു
തരുമായിരുന്നല്ലോ സിലബസ് . രാമായണം മുഴുവന് പഠിച്ചിട്ട് ( not
വായിച്ചിട്ട് ) ഭീമന്
സീതയുടെ ആരായിരുന്നെന്നു ചോദിച്ചാല് ഞങ്ങളെന്തു പറയാനാ !! ഇനിയും
നിങ്ങളുടെ
കുടുംബ മഹിമ വിളിച്ചോതുന്നില്ല, അവിടെയുമുണ്ടാവുമല്ലോ കെട്ടുപ്രായമെത്തിയ പെങ്ങന്മാരും സാറന്മാരും !!!