വീണ്ടെടുപ്പ്

ആദ്യ പ്രണയവും ആദ്യ ബ്ലോഗുമൊക്കെ ഒരു പോലെയാണെന്നെ.... തിരിച്ച്‌ വിളിച്ചുകൊണ്ടേയിരിക്കും...  ഇടക്കിടെ നമ്മൾ ഓർത്തുകൊണ്ടേയിരിക്കും.. കാണാൻ കൊതിച്ചു കൊണ്ടേയിരിക്കും... ഉള്ളീന്ന് വിങ്ങിക്കൊണ്ടേയിരിക്കും.. ആദ്യപ്രണയം ആദ്യപ്രണയമായിതന്നെ നിലനില്കുന്നത് കൊണ്ട് ആ മേഖല വല്ലാതെ നിശ്ചയില്ല... പക്ഷെ ബ്ലോഗ്‌...
അവസരം കിട്ടുമ്പോഴൊക്കെ സ്വന്തം ബ്ലൊഗൊന്ന് കയറി ഇറങ്ങും...പക്ഷേ അന്യയെ പോലെ...ഒരുപാട് അകന്നുപോയത്പോലെ...

അകലങ്ങലോട് മുമ്പേ ഒരു അകല്ച്ചയായിരുന്നു.. പക്ഷെ പിന്നീട്‌ ആലോചിക്കുമ്പോൾ തോന്നും പലരോടും പലതിനോടും അകന്നുപോയിരിക്കുന്നു... പക്ഷെ നടന്നടുക്കാൻ പറ്റാത്ത അകല്ചകളോന്നുമില്ലെന്ന വിശ്വാസക്കാരിയായത് കൊണ്ട് തിരിച്ച് നടക്കാനുമിഷ്ടമാണ്... ഇതൊരു തിരിച്ചുനടത്തമായിരിക്കില്ല, മറിച്ച് മറന്നുപോയ പലതും തിരിച്ചുകൊണ്ടുവരാനുള്ള യാത്രയാവട്ടെ !!!